വയോജന പരിപാലനത്തിലെമികച്ച മാതൃക: കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്ക്കാരം കേരളത്തിന്
തിരുവനന്തപുരം: വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃക കേരളം. കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം കേരളത്തിന് ലഭിച്ചതായി മന്ത്രി ആര് ബിന്ദു അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പില്‍ വരുത്തിയതിനാണ് കേരളത്തിന് പുരസ്ക്കാരം. അടുത്ത വെള്ളിയാഴ്ച ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സ്വീകരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര് ബിന്ദു അറിയിച്ചു.