അരിസഞ്ചിയില്‍ ഒളിപ്പിച്ച് കഞ്ചാവ്; പാലാ സ്വദേശി പിടിയില്‍, കൂടെയുണ്ടായിരുന്ന ആള് ഓടിരക്ഷപ്പെട്ടു
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്നു കഞ്ചാവ്. ജോമോനൊപ്പം മുണ്ടായിരുന്ന സുഹൃത്ത് ജീവൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.