കണ്ണൂര്‍ പഴയങ്ങാടിയില്‍ ഒൻപതാം ക്ലാസ്സുകാരിക്ക് നേരെ പീഡന ശ്രമം; മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം ഹനീഫ പോലീസ് കസ്റ്റഡിയിൽ. പിതൃ സഹോദരനോട് കേസ് ഒത്തുക്കി തീർക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്ന പാർട്ടി നേതാക്കളെ ആട്ടിയോടിച്ചു.
പഴയങ്ങാടി:(കണ്ണൂര്‍)ഒൻപതാം ക്ലാസ്സുകാരിക്ക് നേരെ പീഡന ശ്രമം മുസ്ലിം ലീഗ് നേതാവ് പിടിയിൽ.പഴയങ്ങാടി മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം ഹനീഫയാണ്(മണവാട്ടി ഹനീഫ) അടുത്ത ബന്ധുവായ ബാലികയെ കഴിഞ്ഞ ദിവസം ഡ്രൈവിംഗ് പഠിപ്പിക്കാൻ എന്ന വ്യാജന നട്ടുച്ച നേരത്ത് വിചനമായ മാടായി പാറയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടിയുടെ പിതാവ് ചൈൽഡ് ലൈൻ മുഖേന നൽകിയ പരാതിയിൽ കേസെടുത്തു അന്വേഷിച്ച പഴയങ്ങാടി പോലീസ്ഇയാളെകസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് രാവിലെ 11 മണിയോടുകൂടി 13 വയസ്സുള്ള പെൺകുട്ടിയെ യും അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും വീട്ടിൽ നിന്നും കൊണ്ടുപോയത്. തുടർന്ന് മാടായിപ്പാറയിൽ എത്തുകയും ആൺകുട്ടിയെ മാറ്റിനിർത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയത്. പെൺകുട്ടി അതിവിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ സംഭവം മറ്റാരും അറിയരുതെന്ന് താക്കീത് നൽകിയിരുന്നു. മാത്രമല്ല വാട്സ്ആപ്പിലേക്ക് ഞാൻ ചിലതൊക്കെ അയച്ചു തരാം എന്നും മറുപടി നൽകണം എന്നൊക്കെ പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി 14 വയസുള്ള മൂത്ത സഹോദരനോട് കാര്യങ്ങൾ വിശദീകരിക്കുകയും തുടർന്ന് പ്രവാസിയായ പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. പിതാവ് വഴി സംഭവം പിതൃസഹോദരൻ അറിയുകയും ചൈൽഡ് ലൈനിനു വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയെ ചെറിയ പ്രായത്തിൽ തന്നെ പ്രതി മണവാട്ടി ഹനീഫ കുട്ടിക്ക് തിരിച്ചറിയുന്ന രൂപത്തിൽ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിരുന്നതായും കുട്ടി വെളിപ്പെടുത്തി. സംഭവമറിഞ്ഞ് സംഭവമറിഞ്ഞ് കുടുംബാംഗങ്ങൾ മുഴുവനും കുട്ടിയോടൊപ്പം നിലകൊണ്ടപ്പോൾ പ്രതിയായ മണവാട്ടി ഹനീഫക്ക വക്കാലത്തുമായി മുസ്ലിം ലീഗ് നേതൃത്വം പിത്രസഹോദരൻറെ അരികിലെത്തി കേസ് ഒതുക്കിത്തീർക്കണം എന്നും ഇത് സമുദായത്തിനും പാർട്ടിക്കും പേരുദോഷം ഉണ്ടാക്കുമെന്നും പറഞ്ഞു. ആദ്യ ഘട്ടത്തിൽ നിങ്ങൾ ഇക്കാര്യങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞ സഹോദരൻ കൂടുതൽ നേതാക്കൾ സമ്മർദം ചെലുത്താൻ ശ്രമിച്ചപ്പോൾ ഇക്കാര്യങ്ങൾ പോലീസിനോട് പറയുമെന്നും കേസിൽ നിങ്ങളെയും പ്രതിയാകുമെന്നും ഇക്കാര്യത്തിൽ സമുദായ സ്നേഹം വിളമ്പി ഈ വഴിക്ക് വരരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം പ്രതി പോലീസിനോട് പറയുന്നത് ഞാൻ കുട്ടിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കൊണ്ടുപോയതണെന്നാണ്. 13 വയസ്സുള്ള കുട്ടിക്ക് ഡ്രൈവിംഗ് പഠിപ്പിക്കാൻ വീട്ടുക്കാർ പറഞ്ഞിട്ടില്ലെന്നും പിതൃസഹോദരൻ വ്യക്തമാക്കി. മണവാട്ടി സുലൈമാന്റെ ഇത്തരം സംഭവങ്ങൾ ആദ്യത്തെതല്ലെന്നും രാഷ്ട്രീയസ്വാധീനം ഭയന്ന് പുറത്തുപറയാൻ പലരും തയ്യാറാകുന്നില്ല എന്നാണ് തനിക്ക് ലഭിച്ച വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് പിതൃസഹോദരൻ വ്യക്തമാക്കി.
മാടായി പഞ്ചായത്തിലെ മുൻ പഴയങ്ങാടി ടൗൺ വാർഡ് മെമ്പര്‍,മാടായി പള്ളി മഹല്ല് കമ്മറ്റി മുന്‍ പ്രസിഡന്റ് നിലവിൽ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന . മത-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഹനീഫയെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ ഒരു വിഭാഗം നടത്തുമ്പോൾ കുടുംബാംഗങ്ങൾ ശക്തമായി എതിർപ്പ് തുടരുകയാണ്