കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്നുതെളിവ് നശിപ്പിക്കുന്നതിനായിമൃതദേഹം കഷ്ണങ്ങളാക്കി രാസവസ്തുക്കള്‍ ഒഴിച്ചു; നാലുപേര്‍ക്കെതിരെ കേസ്
ബിഹാര്‍: ബിഹാറില്‍ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചശേഷം രാസവസ്തുക്കള്‍ ഒഴിച്ചു. ഇതേതുടര്‍ന്നുണ്ടായ രാസസ്ഫോടനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
മുസഫര്‍പൂരില്‍ സിക്കന്തര്‍പുര്‍ നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 30കാരനായ രാകേഷാണ് കൊല്ലെപ്പട്ടത്. ഭാര്യ രാധയും കാമുകന് സുഭാഷും രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവുമാണ് കൊലപാതകത്തിന് പിന്നിെലന്ന് പൊലീസ്? പറഞ്ഞു.
വാടകവീട്ടില്‍ ചിതറികിടക്കുന്ന നിലയിലായിരുന്നു രാകേഷിന്റെ മൃതദേഹം. കഷ്?ണങ്ങളാക്കി മുറിച്ചശേഷം രാസവസ്തുക്കള്‍ ഒഴിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ്? നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് രാകേഷാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ഫോറന്‍സിക്? സംഘം സ്ഥലെത്തത്തി പരിശോധന നടത്തുകയും ചെയ്തു.
അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നയാളായിരുന്നു രാകേഷ്. ഇയാള്‍ പലപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഒളിവിലായിരുന്നു. ഇതോടെ ഭാര്യ രാധയുടെ സംരക്ഷണ ചുമതല രാകേഷിന്റെ പങ്കാളിയായ സുഭാഷ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് രാധയും സുഭാഷും തമ്മില്‍ അടുപ്പത്തിലായി.
ഇതോടെ ഇവര്‍ക്കിടയില്‍നിന്ന് രാകേഷിനെ ഒഴിവാക്കാന്‍ രാധയും സുഭാഷും തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കൊപ്പം രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും കൊലപാതകത്തില്‍ പങ്കുചേര്‍ന്നു.
സംഭവ ദിവസം രാധ രാകേഷിനെ വിളിച്ചുവരുത്തുകയും സുഭാഷിെന്റ സഹായത്തോടെ കൊലപ്പെടുത്തുകയുമായിരുന്നു.രാകേഷിന്റെ മരണത്തില്‍ പരാതിയുമായി സഹോദരന് ദിനേഷ് സാഹ്നി രംഗത്തെത്തി. തുടര്‍ന്ന് നാലു പ്രതികള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.