മൂകാംബിക ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം നെഗററീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
ബംഗളൂരു: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവരോട് കടുത്ത വിവേചനം. കേരളത്തില്‍ നിന്നുള്ളവരെ ആധാര്‍ കാര്‍ഡും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മാത്രമേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. കേരള അതിര്‍ത്തിയിലുള്ള ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരില്‍ അധികവും കേരളത്തില്‍ നിന്നാണ് എന്നിരിക്കെയാണ് ഇവര്‍ക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്ല. കര്‍ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കേണ്ടതില്ല.