റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ഓട്ടോ തട്ടി മരിച്ചു
ചെറുവത്തൂർ : റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ് വ ജുമാമസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാർഥിനി മരണപ്പെട്ടത് . കൈതക്കാട് എ യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ഷഹ്ന ( 8 ) ആണ് റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത് . തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം . വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ ഷഹ്ന റോഡിലേക്ക് ഇറങ്ങുകയായിരുന്നു . അപ്പോഴാണ് എതിർ വശത്തു നിന്ന് വന്ന ഓട്ടോ ഷഹ്നയെ ഇടിച്ചത്, ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .