കണ്ണൂരും കാസര്‍കോട്ടും വീണ്ടും കഞ്ചാവ് വേട്ട ഏഴു കിലോ കഞ്ചാവുമായി 4 പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരും കാസർകോട്ടും വീണ്ടും കഞ്ചാവ് വേട്ട. ഏഴു കിലോ ക ഞ്ചാവുമായി 4 പേർ അറസ്റ്റില്‍. കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക ക്വാര്‍ട്ടേസില്‍ വച്ച് രണ്ടു കിലോ 50 ഗ്രാം കഞ്ചാവുമായി കര്‍ണാടക സ്വദേശി സജീദ് മുഹമ്മദ് (24), ആസാം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിലാണ് അന്യസംസ്ഥാനക്കാരായ ഇവരെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ കച്ചവടം ചെയ്യുന്ന ഇവരെ ആഴ്ചകളോളം രഹസ്യമായി നിരീക്ഷിച്ചിട്ടാണ് എക്സൈസിന്റെ വലയിലായത്.
കാസർകോട് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരിത്തടുക്ക എന്ന സ്ഥലത്തു വെച്ച് കെ എ 05 ഇത് എഫ് 4337 മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യവേ കലന്തർ ഷാഫി ( 29 )സന്ദേശ ഭട്ട് ( 35 ) എന്നിവരെ അഞ്ചു കിലോ ക ഞ്ചാവുമായാണ് പിടിയിലായത് കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത് . ഡി വൈ എസ് പി യുടെ സ്ക്വാഡിൽ കുമ്പള എസ് ഐ അനീഷ് വി കെ . SI നാരായണൻ നായർ.എ എസ് ഐ ലക്ഷ്മി നാരായണൻ, സി പി ഓ മാരായ ഓസ്റ്റിൻ തമ്പി, ഗോകുല. എസ് നിതിൻ സാരങ്, സുഭാഷ് രഞ്ജിഷ്. വിജയൻ എന്നിവർ ഉണ്ടായിരുന്നു .
കണ്ണൂരിൽ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി യേശുദാസന്, പ്രിവന്റിവ് ഓഫിസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ് .കെ ദിനേശന് (ഗ്രേഡ) എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ.ബിനീഷ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.വി ഹരിദാസന്,പി.നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.