പോലിസുകാരനായ പിതാവ് ബേക്കറിയില്‍ പോയ തക്കത്തിന് കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാപാരി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു
പയ്യന്നൂര്‍: പോലിസുകാരനായ പിതാവ് ബേക്കറിയില്‍ പോയ തക്കത്തിന് കാറിലയിരുന്ന പ്രായപൂര്‍ത്തിയാകാത്തെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാപാരി
ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പയ്യന്നൂര്‍ പെരുമ്പ ദേശീയപാതയോരത്ത് ആഗസ്ത് 19ന് വൈകുന്നേരം 3.30നാണ് സംഭവം.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെരുമ്പ ടയര്‍ ഹൗസിലെ ഷമീം ഉള്‍പ്പെടെ കണ്ടലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചതിനും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ
ഭീഷണിപ്പെടുത്തിയതിനും കൈക്ക് കയറി പിടിച്ചതിനും തുടങ്ങി 294(ബി) ,506, 354 (എ), 509
ഐ.പി.സി. എന്നീ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമവും ഉള്‍പ്പെടെയാണ് പയ്യന്നൂര്‍
പോലിസ് കേസെടുത്തത്. പിതാവായ പോലിസ് ഉദ്യോഗസ്ഥനൊപ്പം സാധനം വാങ്ങാനായി പയ്യന്നൂരിലെത്തിയതായിരുന്നു കുട്ടി. കാര്റോഡരികില് പാര്‍ക്ക് ചെയ്ത ശേഷം പിതാവ്
സമീപത്തെ ബേക്കറിയിലേക്ക് സാധനം വാങ്ങാന്‍ പോയ സമയത്തായിരുന്നു സംഭവം.
കാറിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സംഘം കാര്‍ വളഞ്ഞ് ശല്യം ചെയ്യുകയും പലതരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഭയചികിതയായ കുട്ടി വീട്ടിലെത്തിയ ശേഷം
ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഉറക്കത്തില്‍ ഭയന്ന് ഞെട്ടി ഉണരുകയും പഠന
ത്തില്‍ ശ്രദ്ധയില്ലാതെയും പനി വന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെകാണിക്കാനായി മാതാവ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടറോട് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു കൗണ്‍സിലിങിന് വിധേയമാക്കിയതോടെ ഡോക്ടര്‍ പയ്യന്നൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ മഹേഷ്കെ നായരെ വിവരമറിക്കുകയായിരുന്നു.പരിയാരം എസ്.ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോക്സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പയ്യന്നൂര്‍ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഇന്നലെ പെണ്‍കുട്ടി മൊഴി നല്കിയിട്ടുï്.
ഇരയുടെ മൊഴി പകര്‍പ്പിനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി. ഡോക്ടറുടെ മൊഴിയും മജിസ്ട്രേറ്റിന് പെണ്‍കുട്ടിനല്‍കിയ മൊഴിയും പ്രതികള്‍ക്കെതിരേ ശക്തമായ നിയമകുരുക്കായി മാറും. കേസെടുത്തവിവരമറിഞ്ഞ് ഒളിവില്‍ പോയ പ്രതികള്ക്കായിപരിയാരം എസ്.ഐ രൂപാ മധുസൂദനന്റെ നേ
തൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.