പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാപാരി ഉൾപ്പെടെ ആറു പേർക്കെതിരെ പോക്സോ കേസ്
പയ്യന്നൂർ: പട്ടാപ്പകൽ ദേശീയ പാതക്കരികിൽ പെരുമ്പയിൽ പാർക്ക് ചെയ്ത കാറിൽ വെച്ച് സംഘം ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച
പെരുമ്പയിലെ വ്യാപാരി ഉൾപ്പെടെ ആ റു പേർക്കെതിരെ പോക്സോ കേസ് ‘
പെരുമ്പയിലെ വ്യാപാരി ടയർഹൗസിലെ ഷമീം ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേർ ക്കെതിരെയാണ് പോക്സോ കേ സ്. അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചതിനും സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺ കുട്ടിയെ ഭീഷണിപ്പെടുത്തിയ തിനും, കൈക്ക് കയറി പിടിച്ച തിനും തുടങ്ങി 294 (ബി) ,506, 354 (എ), 509 ഐ.പി.സി. എന്നീ വകുപ്പുകൾ പ്രകാരവും പോക് സോ നിയമവും ഉൾപ്പെടെ യാ ണ് പയ്യന്നൂർ പോലീസ് കേ സെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്ത് പ ത്തൊമ്പതിന് വൈകുന്നേരം മൂന്നര മണിക്കാണ് സംഭവം. പിതാവായ പോലീസ് ഉദ്യോഗസ്ഥനൊപ്പം സാധനം വാങ്ങാ
നായി കുട്ടി പെരുമ്പയിൽ എത്തി യതായിരുന്നു കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം പിതാവ് സമീപത്തെ ബേക്കറിയിലേക്ക് സാധനം വാങ്ങാൻ പോയ സമ യത്തായിരുന്നു സംഭവം.
കാറിലിരിക്കുകയായിരുന്ന പെ ൺകുട്ടിയെ സംഘം കാർ വള ഞ്ഞ് ശല്യം ചെയ്യുകയും പലതര ത്തിൽ പീഡിപ്പിക്കാൻ ശ്രമിക്കു കയായിരുന്നു ഭയചികിതയായ
കുട്ടി വീട്ടിലെത്തിയ ശേഷം ദിവ സങ്ങളോളം ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഉറക്കത്തിൽ ഭയന്ന് ഞെട്ടി ഉണരുകയും പഠന ത്തിൽ ശ്രദ്ധയില്ലാതെയും പനി വന്ന് അസ്വസ്ഥത പ്രകടിപ്പിച്ച തിനെ തുടർന്ന് ഡോക്ടറെ കാ ണിക്കാനായി മാതാവ് ആശുപ തിയിൽ എത്തിയപ്പോഴാണ് ഡോക്ടറോട് കുട്ടി വിവരങ്ങൾ പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരമറി
യിക്കുകയും ചെയ്തു. കൗൺ സിലിംഗിന് വിധേയമാക്കിയ തോടെ ഡോക്ടർ പയ്യന്നൂർ പോ ലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരെ വിവരമറി ക്കുക യായിരുന്നു. പരിയാരം എസ്. ഐ. രൂപാ മധുസൂദനന്റെ നേതൃ ത്വത്തിൽ പെൺകുട്ടിയുടെ മൊ ഴിയെടുത്ത് പോക്സോ നിയമ പ്രകാരം കേസെടുത്തു. തുടർന്ന് വൈദ്യ പരിശോധനക്ക് വിധേ യമാക്കുകയും ചെയ്തു.
പയ്യന്നൂ ർ മജിസ്ട്രേട്ടിന്റെ ചുമ തലയുള്ള തളിപ്പറമ്പ് ജുഡീ ഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഇന്നലെ പെൺകുട്ടി മൊഴി നൽകി. ഇരയുടെ മൊഴി പകർപ്പിന് ഇന്ന് അന്വേഷണ സംഘം കോടതിയിൽ അപേ ക്ഷ നൽകി. ഡോക്ടറുടെ മൊഴി യും മജിസ്ട്രേട്ടിന് പെൺകുട്ടി നൽകിയ മൊഴിയും പ്രതികൾ ക്കെതിരെ ശക്തമായ നിയമ കുരുക്കായി മാറും. കേസെടുത്ത വിവരമറിഞ്ഞ് ഒളിവിൽ പോയ
പ്രതികൾക്കായി പരിയാരം എസ്.ഐ. രൂപാ മധുസൂദനന്റെ നേതൃത്വത്തിൽ കേസന്വേഷണം ഊർജിതമാക്കി.