പഠനത്തിൽ മികവ് തെളിയിച്ച കൊച്ചു കലാകാരന്മാരെ ‘കർമ’അനുമോദിച്ചു
പാലക്കുന്ന്: നൃത്തം, സംഗീതം തുടങ്ങിയ വിവിധ കലകളിലെ മികവിനോടൊപ്പം പഠനത്തിലും ഉന്നത വിജയം നേടിയ കൊച്ചു കലാകാരന്മാരെ പാലക്കുന്ന് ‘കർമ’ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അനുമോദിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി.
ഡോ. വി. ബാലകൃഷ്ണൻ (ഡിവൈ. എസ്.പി, കാഞ്ഞങ്ങാട്), കെ. വിനയകുമാർ (വാർഡ് അംഗം), എം. കേശവൻ (റിട്ട. ജില്ലാ ലേബർ ഓഫീസർ), അഡ്വ.പി.സതീശൻ, സി. അജിത്, പി.വി.പ്രജീഷ്, സുകു പള്ളം എന്നിവർ പ്രസംഗിച്ചു. ദയ ദാമോദരൻ, ടി. രഞ്ജന എച്ച്. ഋഷികേശ്, ഷിൽന നാരായണൻ, ബി.സി. സ്നേഹ (എസ്. എസ്.എൽ.സി.),ആർ. ശ്രേയ, കെ. ജിനീഷ, ആർ.പി. ജസ്ന, എം.കെ. അങ്കിത, എസ്. ജിനീഷ (പ്ലസ് ടു) എന്നിവരെയാണ് അനുമോദിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കള മത്സരത്തിലെ വിജയികളായ പൂജ ആൻഡ് പാർട്ടിക്കും (ഒന്നാം സ്ഥാനം ),
ഷിൽന ആൻഡ് പാർട്ടിക്കും (രണ്ടാം സ്ഥാനം) സമ്മാനങ്ങൾ വിതരണം നടന്നു.