മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം, നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പോലീസ് കേസ്
പത്തനംതിട്ട: മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടിവി ഉടമയായ രഞ്ജിത്ത്, അവതാരക ശ്രീജിത്ത് എന്നിവര്‍ക്ക് എതിരെയാണ് കേസ്. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തിരുവല്ല എസ്എച്ച്ഒക്ക് ലഭിച്ച പരാതിയിന്മേലാണ് കേസ്. ഇവര്‍ക്ക് എതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമര്‍ശിച്ചിരുന്നു.