ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിെട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു
മുംബൈ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ തെറിച്ചുവീണു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുരുങ്ങിയ ഇവരെ ബന്ധുക്കളടക്കമുള്ള യാത്രക്കാരും പൊലീസും ചേർന്ന് വലിച്ചെടുത്തു
മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്രപോകാനെത്തിയ വീട്ടമ്മ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാൽതെന്നി പിടിവിട്ട് ട്രെയിനിനും ട്രാക്കിനുമിടയിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന പുരുഷനും സ്ത്രീയും ചേർന്ന് ഇവരെ വലിച്ച് പുറത്തെടുക്കുന്നതിനിടെ സഹായവുമായി മറ്റുയാത്രക്കാരും പൊലീസും എത്തി. ഇവരെ പ്ലാറ്റ്ഫോമിൽ കിടത്തിയ ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു.