വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കുമെതിരെയാണ് ഈ നൃത്തം; സയനോരയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
ദിവസങ്ങൾക്ക് മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ഗായിക സയനോര സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിനാണ് ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, സയനോര, മൃദുല മുരളി എന്നിവർ നൃത്തച്ചുവടുമായി എത്തിയത്. ഇതിനുപിന്നാലെ വസ്ത്രധാരണത്തിന്റെ പേരിൽ സയനോരയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.ഇപ്പോഴിതാ സയനോരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.നൃത്തം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സയനോരയ്ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്’ഇത് ഗായിക സയനോരയ്ക്കുള്ള ഐക്യദാർഢ്യമാണ്.ഒരു പെൺകുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കുമെതിരെയാണ് ഈ നൃത്തം.സയനോരയ്ക്ക് ഐക്യദാർഢ്യം’ -ഹരീഷ് പേരടി പറഞ്ഞു.