സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യുഎഇയിൽ സ്വീകരണം നൽകി
ഷാർജ : കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യുഎഇയിൽ അറിയപ്പെടുന്ന യാബ് ലീഗൽ ഗ്രൂപ്പിന്റെ ഷാർജയിലെ ഹെഡ് ഓഫീസിൽ വൻ സ്വീകരണം നൽകി. ചടങ്ങിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, ആദിൽ അബ്ദുൽ സലാം, ഹബീബ് മുല്ലാളി, ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, അഡ്വ.ശങ്കർ നാരായണൻ, അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുഐദി എന്നിവർ സന്നിഹിതരായിരുന്നു.
സലാം പാപ്പിനിശ്ശേരിക്കൊപ്പം യാബ് ലീഗൽ ടീമിന്റെ അഡ്വക്കേറ്റ്സുമായും മറ്റു സ്റ്റാഫംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തിയാണ് അദ്ദേഹം പിരിഞ്ഞത്. ഇദ്ദേഹത്തിന്റെ ഈ സന്ദർശനം വലിയൊരു ഭാഗ്യമായാണ് താൻ കാണുന്നതെന്നും കൊടപ്പനക്കൽ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും മുനവ്വറലി തങ്ങളുടെ സന്ദർശനം കൊണ്ട് പഴയ സൗഹൃദ ബന്ധം ഒരിക്കൽ കൂടി പുതുക്കാൻ സാധിച്ചുവെന്നും സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു.
സ്വീകരണ ചടങ്ങിൽ വെച്ച് യാബ് ലീഗൽ ഗ്രൂപ്പിന്റെ സ്റ്റാഫംഗം വരച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ ഫ്രെയിമിംഗ് സലാം പാപ്പിനിശ്ശേരി മുനവ്വറലി തങ്ങൾക്ക് കൈമാറി.