കുളിമുറിയിലെ ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
ആലങ്ങാട്; കുളിമുറിയിലെ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടെയും മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സോനയുടെ കരുമാലൂര്‍ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ കുളിമുറിയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. സഹോദരന്: ഉണ്ണിക്കുട്ടന്.