ന്യൂഡല്‍ഹി: അയോധ്യാ ഭൂമിതര്‍ക്ക കേസ് വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുന പരിശോധനാ ഹര്‍ജി നല്കി. ജം ഇയത്തുല്‍ ഉലമ എ ഹിന്ദ് എന്നസംഘടനയാണ് ഹര്‍ജി നല്‍കിയത്.
നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് അയോധ്യകേസില്‍ വിധി പറഞ്ഞത്.ഈ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്
വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്നും രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ചാണ് സുപ്രീം കോടതി വിധിയെന്നും അതിനാല്‍ പുനപരിശോധിക്കണമെന്നുമാണ്ആവശ്യം. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്.