മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം;ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും
ചടങ്ങിന് നേതൃത്വം നല്കിയ മതപുരോഹിതര്‍ക്കും എതിരെ കേസ്
മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിന് ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്കിയ മതപുരോഹിതര്‍ക്കും എതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. മഹല്ല് ഖാസിയടക്കം, പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം കേസെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും, ചടങ്ങിന് നേതൃത്വം നല്കിയ മത പുരോഹിതര്‍ക്കും പ്രേരണ നല്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും എതിരെയാണ് കേസ്. അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം. ബാല വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കാറുണ്ട്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് വരന്.