കാട്ടുപന്നി ബൈക്കിലിടിച്ചു; വീണ് പരിക്കേറ്റ യുവാവ് മരിച്ചു
തൃശൂർ: കാട്ടുപന്നി ബൈക്കിൽ തട്ടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യന്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയലിന് പരിക്കേറ്റു. ഇഞ്ചക്കുണ്ടിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.