ഡിവൈ.എസ്.പിയെ കാറിടിച്ച് തെറിപ്പിച്ച ഡ്രൈവര്‍ ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍
ഡിവൈ.എസ്.പിയെ കാറിടിച്ച് തെറിപ്പിച്ച ഡ്രൈവർ ബലാൽസംഗ കേസിൽ അറസ്റ്റിൽ
ചീമേനി: കാഞ്ഞങ്ങാട് ഡിവൈ.എസ്.പി യെ കാറിടിച്ച് തെറിപ്പിച്ച കേസിലെ ഭർതൃ മതിയെ ബലാൽസംഗ കേസിൽ സ്റ്റിലായി. ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 38കാരിയെ ബലാൽസംഗ ചെയ്ത കേസിൽ പാലിയേറ്റീവ് കെയർ വാ ഹനത്തിന്റെ ഡ്രൈവർ കൊടക്കാട് വെള്ള ച്ചാലിലെ ബിജു(40)വിനെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ചുമതലയുള്ള ചന്തേര പോ ലിസ് ഇൻസ്പെക്ടർ പി.നാരായണൻ അറസ്റ്റു ചെയ്തത്.
അവശതയനുഭവിക്കുന്ന ഘട്ടത്തിൽ ഇയാളെ പരിചരിക്കാനെത്തിയ ഹോംനഴ്സായ യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ ചീമേനി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. രണ്ടു വർഷം മുമ്പ് അസുഖം ബാധിച്ച് കിടപ്പിലായിരുന്ന സമയത്താണ് പരിചരിക്കാനെത്തിയ ഹോം – നഴ്സിനെ അസുഖം ഭേദമായപ്പോൾ പലതവണകളി ലായി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. വിശദമായി ചോദ്യം ചെയ്ത ശേ ഷം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. ചന്തേരയിൽ ഡ്യൂട്ടിയിലു ണ്ടായിരുന്ന അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ.എസ്.പി പി.കെ സുധാകരനെ കാറി ടിച്ച് തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസിൽ ചന്തേര പോലിസ് നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നു.