തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോസ്കോ കോടതിയില്‍ കീഴടങ്ങിയത്.
പോലീസുകാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് സജീവ് കുമാര്‍ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പേരൂര്‍ക്കട പോലീസ് സജീവ് കുമാറിനെതിരെ പോസ്കോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തിരുവനന്തപുരം പോസ്കോ കോടതിയില്‍ കീഴടങ്ങിയ സജീവ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.