ലൈഫ് മിഷനെ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ചിലര്‍ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ പതിനായിരം വീടുകളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി സുതാര്യമായും ശാസ്ത്രീയമായും ആണ് നടപ്പാക്കിയത്. അതേസമയം പദ്ധതിയെ കുറിച്ച് പലവിധത്തിലുള്ള ആരോപണങ്ങള്‍ പടച്ചുവിട്ടു. ചിലര്‍ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ ശ്രമിച്ചു.
അത്തരക്കാര്‍ക്ക് കേരള ജനത തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The post ലൈഫ് മിഷനെ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി