ഐ.പി.എല്‍ മത്സരം; മുംബൈയുടെ എതിരാളി ചെന്നൈ
ഐ.പി.എല്‍ പതിനാലാം സീസണ് നാളെ (ഞായര്‍) ദുബൈയില്‍ പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
അബൂദബിയിലും ഷാര്‍ജയിലും മത്സരം കാണാന്‍ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ദുബൈ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന ഫലം ആവശ്യമില്ല. വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം ഉണ്ട്.
The post ഐ.പി.എല്‍ മത്സരം; മുംബൈയുടെ എതിരാളി ചെന്നൈ