കുടുംബ വഴക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി മാത്രം
ബെംഗളൂരു : കുടുംബ വഴക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു. രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മരിച്ചവരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എച്ച്.ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും അഞ്ച് പേര് ആത്മഹത്യ ചെയ്തിരുന്നു.
ഇയാളുടെ ഭാര്യ (50), 27 വയസ്സുള്ള മകന്, 30 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പെണ്മക്കള് എന്നിവരാണ് തൂങ്ങിമരിച്ചത്. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. രക്ഷപ്പെട്ട രണ്ടുവയസ്സുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്.