നിർദ്ദിഷ്ട ഇക്ബാൽ ഗേറ്റ് അപ്പ്രോച്ച് റോഡ് സ്ഥലം മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാകുന്നതോടെ തീരദേശ തുന്നിന്നും കാഞ്ഞങ്ങാട് പട്ടണത്തിൽ എളുപ്പം എത്തിച്ചേരുന്നതിനു വേണ്ടി നാട്ടുകാർ നിർദേശിച്ച അപ്പ്രോച്ച് റോഡ് എത്രയും വേഗം നിർമാണം ആരംഭിച്ചു പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഐ എൻ എൽ അജാനൂർ പഞ്ചായത്തു കമ്മിറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സ്ഥലം മന്ത്രി നേരിൽ സന്ദർശിച്ചു .നിർമാണത്തിനാവശ്യമായ സഹകരണം ജനപ്രതിനിധികൾക്കും നാട്ടുകാർക്കും മന്ത്രി വാഗ്ദാനം ചെയിതു .കൂടാതെ റെയിൽവേ ഗേറ്റിനു വടക്കുഭാഗത്തുകൂടി മാണിക്കോത്തു വരെയുള്ള റോഡ് നിർമാണത്തിന്റെ പ്രാധാന്യവും കൊളവയൽ പൊയ്യക്കര റോഡ് പുനർനിർമാണ പ്രവർത്തി ഉടൻ പുനരാരംഭിക്കണമെന്നും ഐ എൻ എൽ പഞ്ചായത്തുകമ്മിറ്റി നിവേതനത്തിലൂടെ ആവശ്യപ്പെട്ടു .
ചെമ്പരിക്ക കടപുറത്തുനിന്നും കടലിൽ അപകടത്തിൽ പെട്ട യുവാക്കളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സഭീഷ് ,അഷ്റഫ് എന്നിവർക്ക് ഐ എൻ എൽ ഇക്ബാൽ നഗർ കമ്മിറ്റിയും ,ജീവവായു വാട്സാപ്പ് കൂട്ടായിമയും ഏർപ്പെടുത്തിയ കാഷ് അവാർഡും ഉപഹാരവും മന്ത്രി വിതരണം ചെയ്തു .ചടങ്ങിൽ എം ,ഹമീദ് ഹാജി ,എം എ ലത്തീഫ് .,മൊയ്ദീൻ കുഞ്ഞി കളനാട് ,മുത്തലിബ് കൂളിയങ്കൽ ,അഹമ്മദ് കിർമാനി ,കെ ,സി മുഹമ്മദ് കുഞ്ഞി ,കെ ,അബ്ദുൽ റഹിമാൻ .മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല .കൗൺസിലർ നജ്മറാഫി ,ഷംസുദ്ദിൻ അരിഞ്ഞിറ .മുൻ വൈസ് ചെയർപേഴ്സൺ സുലൈഖ,ഷഫീഖ് ,സത്താർകാഞ്ഞിരയിൽ ,യൂ വി .ഹുസൈൻ ,പി .എം ഇബ്രാഹിം ,എസ് .പി മജീദ് ,സാജിദ് എൽ കെ . .കുഞ്ഞിമോൻ ,വാർഡ് മെമ്പർ അശോകൻ .സി പി എം നേതാക്കളായ കാറ്റാടികുമാരൻ ,കണ്ണൻ ,സുരേന്ദ്രൻ ,തുടങ്ങി നിരവധി തീരദേശവാസികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു .