ഇടുക്കി തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി പാന്റ് മാത്രമിട്ട് വീടുകളില്‍ രാത്രിയില്‍ കതകില്‍ മുട്ടി
അജ്ഞാതന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൊടുപുഴ : ഇടുക്കി തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍. ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഭീതി പരത്തുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് കരുതുന്നത്.
ഈ അജ്ഞാതന്‍ നാട്ടുകാരുടെ പേടിസ്വപ്നമാണ്. തൊടുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇയാള്‍ എത്തിയിട്ടുണ്ട്. വീടുകളിലെത്തി കതകില്‍ ശക്തിയായി അടിക്കുമ്പോള്‍ പേടിയാകുമെന്നു നാട്ടുകാര്‍ പറയുന്നു.