അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂളിന് അനുവദിച്ച ഭക്ഷണ ഹാൾ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിൽ (2020-21)ഉൾപ്പെടുത്തി അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂളിന് അനുവദിച്ച ഭക്ഷണ ഹാളിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവ്വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ.ഇ. വൈശാഖ് ബാലൻ റിപ്പോർട്ടും അവതരിപ്പിച്ചു. ബേക്കൽ എ.ഇ.ഒ.കെ ശ്രീധരൻ,വാർഡ് മെമ്പർമാരായ കെ.രവീന്ദ്രൻ,അശോകൻ ഇട്ടമ്മൽ, സി.എച്ച്.ഹംസ, ഇബ്രാഹിം ആവിക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.ജി. സജീവൻ, എ പി രാജൻ, ഗീത അശോകൻ, എ.ഹമീദ് ഹാജി, കെ രാജൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാന അദ്ധ്യാപക ഇൻചാർജ്ജ് പി.പി. മോഹനൻ നന്ദി പറഞ്ഞു. ചടങ്ങിൽ വച്ച് (1995-2002 ) വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് നൽകുന്ന കസേരകൾ പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങി.
പടം:അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂളിന് അനുവദിച്ച ഭക്ഷണ ഹാൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ ഉൽഘാടനം ചെയ്യുന്നു.