പാലക്കാട്:സിനിമ മുതലാളിമാരിൽ ചിലർ ചേർന്ന് അനുഗ്രഹീത നടൻ ഷെയിൻ നിഗമിനെതിരെ പ്രഖാപിച്ച വിലക്കിനും ഭീഷണിക്കുമെതിരെ ആഞ്ഞടിച് പ്രശസ്ത സിനിമ സംവിധായകൻ ഫാറൂഖ് അബ്ദുൾറഹിമാൻ.അദ്ദേഹം ഇന്ന് ബി.എൻ.സിക്ക് അയച്ചുതന്ന കുറിപ്പ് ഇവിടെ ചേർക്കുന്നു.കേരളമെന്താ മധ്യകാലയുഗത്തിലാണോയെന്നും ഫാറൂഖ് ചോദ്യമെറിയുന്നു.
കലയ്ക്ക് വിലക്ക് …. കലയേയും കലാകാരനേയും വിലക്കാൻ ഭൂമിയിൽ ക്രൂര താണ്ഡവമാടിയ ഒരു കൊടും കാറ്റിനും( ശക്തിക്കും ) കഴിഞ്ഞിട്ടില്ല. എന്നിരിക്കെ …നമ്മുടെ നാട്ടിലെ ചിലർ അതിനായി ശ്രമിക്കുന്നു .തിലകനെപ്പോലുള്ള ചിലർ ബലിയാടാവുകയും ചെയ്തു . അന്ന് കേരളത്തിലെ സാംസ്ക്കാരിക സംഘടനകൾ മുഖം തിരിച്ചു നിന്നത് മാപ്പുകിട്ടാത്ത ചരിത്രമായി അവശേഷിക്കുകയും ചെയ്യുന്നു . അഴിക്കോട് മാത്രമാണ് തിലകൻ വിഷയത്തിൽ പ്രതികരിച്ചത്അല്ലെങ്കിൽ പോരാടിയത് .ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാവൽ പടയാളികളാവേണ്ടവർ പലരും ഗുരുതരമായ മൗനം പാലിക്കുന്നതായി തോന്നുന്നു. ഇവിടെ നടൻ തെറ്റോ ശരിയോ എന്നതല്ല എന്റെ പ്രശ്നം .കലാകാരനെ വിലക്കൽ ,അതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല.കലാസ്നേഹികൾ ഇടപെടൽ നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഉറച്ച അഭിപ്രായം ..