അവശതയനുഭവിക്കുന്ന ഘട്ടത്തില്‍ പരിചരിക്കാനെത്തിയ ഹോംനഴ്സായ യുവതിയെ ബലാല്‍സംഗം ചെയ്ത യുവ ഡ്രൈവര്‍ക്കെതിരെ കേസ്.
ചീമേനി ; ഭര്ത്യമതിയും രണ്ടു മക്കളുടെ മാതാവുമായ മുപ്പത്തിയെട്ടുകാരിയെ ബലാല്‍സംഗം ചെയ്ത യുവ ഡ്രൈവര്ക്കെതിരെകേസ്.പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവറാണ് അവശതയനുഭവിക്കുന്ന ഘട്ടത്തില്‍ പരിചരിക്കാനെത്തിയ ഹോംനഴ്സായ യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൊടക്കാട് വെള്ളച്ചാലിലെ ബിജുവിനെതിരെയാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. പാലിയേറ്റിവ് കെയര്‍ വാനിന്റെ ഇപ്പോഴത്തെ ഡ്രൈവറായ ബിജു രണ്ടു വര്‍ഷം മുമ്പ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന.ഈ സമയത്താണ് തന്നെ പരിചരിക്കാനെത്തിയ ഹോംനഴസിനെ
അസുഖം ഭേദമായപ്പോള്‍ പലതവണകളിലായി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. കേസെടുത്ത വിവരമറിഞ്ഞ യുവാവ് ഒളിവില്‍ പോയി