പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആരാധനാലയത്തോട് ചേര്‍ന്ന ബാത്ത്റൂമില്‍ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
പഴയങ്ങാടി;പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയ യുവാവ് പോക്സോ കേസില്‍ പിടിയില്‍ .മാട്ടൂല്‍ സെന്ദ്രലിലെ എ.കെ. റസീലി (38) നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എം.ഇ. രാജഗോപാല്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കല്യാണത്തിനെത്തിയ പതിനഞ്ചുകാരനെ ആരാധനാലയത്തോട് ചേര്‍ന്ന ബാത്ത്റൂമില്‍ കൂട്ടി കൊണ്ടു
പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.പക്വത കുറഞ്ഞ കൂട്ടി ഇയാളുടെ ശല്യം കൂടിയതോടെ പിന്നിട് വീട്ടുകാരോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.