മേൽപറമ്പിലെ 12 വയസുകാരി സഫ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ച പ്രതിയെയും
കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിൽ മാര്‍ച്ചുമായി മുസ്ലിം യൂത്ത് ലീഗ്
മേൽപ്പറമ്പ് :മേൽപറമ്പിലെ 12 വയസുകാരി സഫ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ച പ്രതിയെയും
കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിൽ മാര്‍ച്ചുമായി മുസ്ലിം യൂത്ത് ലീഗ്
മേൽപറമ്പിലെ 12 കാരിയുടെ ആത്മഹത്യ ഒരു സാധാരണ സംഭവം എന്ന നിലയ്ക്ക് എഴുതി തള്ളാൻ
പാടില്ല. പ്രസ്തുത വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ള അധ്യാപകൻ ഉസ്മാന് ആദൂര്‍ മാത്രമല്ല സഹദിയ . സ്ഥാപനവുമായി ബന്ധപ്പെ ട്ട് പല ആളുകളും കുട്ടി പഠിച്ചിരുന്ന സ്കൂൾ പ്രിന്സിപാൾ യത്തീം
ഖാനയുമായി ബന്ധമുള്ള ഉസ്മാന് ആദുറിന്റെ ബന്ധുക്കൾ അങ്ങനെ നിരവധിപേരുടെ ദുരൂഹമായ പല ഇടപെടലുകളും നടന്നിട്ടുള്ളതായി പൊതുജനം സംശയം ഉണ്ട് . ഈ വിഷയത്തില്‍ അന്വേഷണം വെറും ഒരു അധ്യാപകനിലേക്ക് മാത്രം കേന്ദ്രികരിക്കുന്നത് പല കുട്ടി പ്രതികള്‍ക്കും രക്ഷപെടാനുള്ള വഴിയൊരുക്കും എന്ന സംശയം ഉവിടെ പ്രസക്തമാകുകയാണ്.
അതുകൊണ്ട് തന്നെ പ്രസ്തുത പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സ്ക്കൂളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉസ്മാന് ആദുറുമായി ബന്ധപ്പെട്ട് ആളുകളെയും കൂട്ടി കസ്തഡിയി
ലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവര്യപെട്ട് കൊണ്ട് മുസ്ലീം യുത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമിറ്റി 20-09-2024 തിങ്കളാഴ്ച്ച രാവിലെ 9.30 ന് എല്ലാവിധ കോവിഡ് ‘പ്രോട്ടോകോര്‍ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മേല്പമ്പ് പോലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത് .