കോൺഗ്രസ്സ് അജാനൂർ മണ്ഡലം പ്രാദേശിക നേതാവ് കെ. വി. വേണുഗോപാലൻ നിര്യാതനായി.
കാഞ്ഞങ്ങാട്:: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അജാനൂർ മണ്ഡലം മഡിയൻ 4ആം വാർഡ് പ്രസിഡണ്ട് കെ. വി. വേണുഗോപാലൻ (53) നിര്യാതനായി. ഒരു മാസം മുമ്പ് കോ വിഡ് ബാധിച്ചിരുന്നു. താത്രവൻ കുഞ്ഞമ്പുവിന്റെയും, കല്ല്യോടിച്ചി കമ്മാടത്തുവിന്റെയും മകനാണ്.ഭാര്യ: പുഷ്പലത, മക്കൾ :പ്രവീണ, പാർവ്വതി (വിദ്യാർത്ഥികൾ), സഹോദരങ്ങൾ : സുമ, അശോകൻ, രാജു, പ്രദീപ്.
ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ,കെപിസിസി സെക്രട്ടറി എം. അസിനാർ,
ഡിസിസി സെക്രട്ടറി പി. വി. സുരേഷ്, മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. വി. അരവിന്ദാക്ഷൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി വി. വി. നിഷാന്ത്, ബ്ലോക്ക് നിർവ്വാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ, പഞ്ചായത്ത് യുഡിഎഫ് കൺവീനർ പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത് എന്നിവർ പരേതന്റെ വസതിയിൽ എത്തി പാർട്ടി പതാക പുതപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.