കാഞ്ഞങ്ങാട് നഗരസഭഅജൈവ മാലിന്യ ശേഖരണത്തിന് തുടക്കമായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ തുടങ്ങി. മാലിന്യ വിമുക്ത നഗരസഭ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിലവില്‍ പ്ലാസ്റ്റിക് മാലിന്യം നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ക്ലീന്‍ നഗരം എന്ന പദ്ധതിക്കും തുടക്കമായി.
പദ്ധതിയുടെ ഭാഗമായി ചില്ലുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക്, ഇ വേസ്റ്റ്, ലോഹങ്ങള്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍,കുട,ചെരുപ്പ്, ബാഗ്,പി.വി.സി പൈപ്പുകള്‍, ടയര്‍, ട്യൂബ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഒറ്റത്തവണയായി കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നതിനാണ് ഹരിത കർമ്മ സേന വഴി ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത പറഞ്ഞു.ഹരിത കർമ്മ സേനയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അബ്ദുള്ള ബിൽ ടെക്ക് അധ്യക്ഷ വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി.മായാകുമാരി, നഗരസഭ സെക്രട്ടറി റോയി മാത്യു കൗൺസിലർമാരായ എൻ അശോക് കുമാർ, ഫൗസിയ ഷെരീഫ്, കെ.വി സുശീല, പ്രഭാവതി സി ഡി എസ് ചെയർപേഴ്സൻ സുജിനി എന്നിവർ സംബന്ധിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി സരസ്വതി സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ അരുൾ നന്ദിയും പറഞ്ഞു.