ദൃശ്യത്തിന്റെ ഏഴാമത്തെ റീമേക്ക് ഇൻഡോനേഷ്യൻ ഭാഷയിൽ
നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ് ദൃശ്യം
ദൃശ്യത്തിന്റെ ഏഴാമത്തെ റീമേക്ക് ഇൻഡോനേഷ്യൻ ഭാഷയിൽ
മലയാളത്തിലെ ഏക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ ദൃശ്യം ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ് ദൃശ്യം.
2013ലെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും പാപനാശം എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധ എന്നായിരുന്നു സിംഹള റീമേക്കിന്റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്നായിരുന്നു ചൈനീസ് റീമേക്കിന്റെ പേര്.
ചിത്രം പുറത്തിറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ റീമേക്ക് ഒരുങ്ങുന്നത്. ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമായിരിക്കും.