കോവിഡിന് പിന്നാലെ എറണാകുളത്ത് മിസ്ക് രോഗഭീതി; ചികിത്സയിലുള്ള 10 വയസുകാരന്റെ
നിലഗുരുതരം
എറണാകുളം: കോവിഡ് ബാധക്ക് പിന്നാലെ ഉണ്ടാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച 10 വയസുകാരന്റെ നില ഗുരുതരം. തോപ്പുംപടി സ്വദേശിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് ബാധിച്ച കുട്ടികളില്‍ മൂന്നു മുതല്‍ നാല് ആഴ്ചക്കകമാണ് മിസ്ക് രോഗം കണ്ടുവരുന്നത്.
കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുമന്ന പാടുകള്‍, പഴുപ്പിലാത്ത ചെങ്കണ്ണ്, വായിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, ഉദര രോഗങ്ങള്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
ആഗസ്റ്റ് വരെ സംസ്ഥാനത്ത് മുന്നൂറോളം പേര്‍ക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനം കുട്ടികള്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.