ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
നെടുമങ്ങാട്: വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നെടുമങ്ങാട് ഉഴമലയ്ക്കൽ നെടിയ വോങ്കോട് മേക്കുംകര പുത്തൻ വീട്ടിൽ അനിൽകുമാർ ( 49) നെ വിതുര സി.ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കി ചെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 31നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് വലിയമല പൊലീസിൽ പരാതി നൽകി. അനിൽ കുമാർ വീട്ടിൽ വന്നത് സമീപവാസികൾ കണ്ടിരുന്നു.
കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗ് നൽകി. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടായിരുന്നു.