കാസര്‍കോട് നിപ സംശയം; 5 വയസ്സുകാരിപനി ബാധിച്ച് മരിച്ചുസ്രവം പരിശോധനയ്ക്കയച്ചു
ചെങ്കളപഞ്ചായത്തിലും പരിസരങ്ങളിലും കര്‍ശന നിയന്ത്രണം
കാസർകോട്: അഞ്ചുവയസ്സുള്ള കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് കാസർകോട് ജില്ലയിെല ചെങ്കള പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്രവം നിപ പരിശോധനയ്ക്കായി കോഴിക്കോട്ടേയും പുണെയിലേയും ലാബുകളിലേക്ക് അയച്ചു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
ചെങ്കള പഞ്ചായത്തിലെ അഞ്ചു വയസുള്ള പെൺകുട്ടിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ മരിച്ചത്. പനിയും ഛർദിയും ബാധിച്ച് ബുധനാഴ്ച വൈകീട്ട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നിപ ലക്ഷണമുണ്ടെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പഞ്ചായത്തിലെയും പരിസരങ്ങളിലെയും കോവിഡ് വാക്സിനേഷൻ ക്യാംപുകൾ കുട്ടിയുടെ പരിശോധന ഫലം വരുന്നത് വരെ നിർത്തിവെച്ചു.