നവമാധ്യമ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊടോപ്പം പതിനെട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി നാടുവിട്ടു
മേല്‍പറമ്പ്: നവമാധ്യമ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊടോപ്ലം പതിനെട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി മാങ്ങാട് ബാര ആര്യടുക്കം കോളനിയിലെ പ്രജീഷ (19) യാണ് ഇന്നലെ രാവിലെ സ്കുളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് സ്ഥലം വിട്ടത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവി മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാലാക്കാട് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.