16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, യുവാവ് അറസ്റ്റിൽ
നേമം: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് യുവാവിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി യു.പി സ്കൂളിനു സമീപം വാടകക്ക് താമസിക്കുന്ന അർഷാദ് (23) ആണ് അറസ്റ്റിലായത്. തിരുമല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ഇയാൾ ഒരു ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാരനാണ്. ഭക്ഷണ വിതരണത്തിനിടെയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പെൺകുട്ടിയെ ഇയാൾ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂജപ്പുര സി.ഐ ആർ. റോജ്, എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.