ഹെലികോപ്ടര്‍ ധൂര്‍ത്ത് തുടരും; 22 കോടി പാഴാക്കിയെന്ന ആക്ഷേപത്തിനിടെ വീണ്ടും വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍, ടെന്‍ഡര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: ഹെലികോപ്ടര്‍ വീണ്ടും വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡി ജി പി സര്‍ക്കാരിന് കത്ത് നല്കി. പവന് ഹംസുമായുള്ള കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചിരുന്നു.22 കോടി രൂപ പാഴാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ ടെന്‍ഡര്‍. കോപ്ടറിന്റെ മാസവാടക ഇനത്തില്‍ മാത്രം 21.64 കോടി രൂപയും, പാര്‍ക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സര്‍ക്കാരിന് ചെലവായി എന്ന് കാണിക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹി പവന്‍ഹംസ് കമ്പനിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആകെ ചെലവായത് 22,21,51,000 രൂപയാണ്.