കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരം: പിണറായി വിജയന്
തിരുവനന്തപുരം: കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്ക് പോകാതെ പാർട്ടിയിലേക്ക് വരുന്നത് ആരോഗ്യകരമായ പ്രവണതയാണ്. ഇത് ഇനിയും ശക്തിപ്പെടുമെന്നാണ് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിനൊപ്പം നിൽക്കേണ്ടെന്ന് തീരുമാനിച്ചവർ പുറത്തേയ്ക്കുവരും. കോൺഗ്രസുകാർ ബിജെപിയെ ഒഴിവാക്കി സിപിഎമ്മിൽ ചേരുന്നത് ഗുണപരമായ മാറ്റമാണ്. ഇത് ഇനിയും ശക്തിപ്പെടുമെന്നാണ് കരുതേണ്ടത്. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.