തന്റെ ഷോട്ട് കൊണ്ട് നിലത്ത് വീണ് യുവതിക്കരികിലേക്ക് ഓടിയെത്തി റൊണാൾഡോ; ക്ഷമാപണത്തിന് പിന്നാലെ ജഴ്സി സമ്മാനിച്ച് മടക്കം
സ്വിറ്റ്സർലൻഡ്: മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇന്റർനെറ്റിൽ താരമാകുകയാണ്.
യങ് ബോയ്സിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക് ശരീരത്തിൽ പതിച്ച് ഗോൾപോസ്റ്റിന് പിറകിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു.
അപ്രതീക്ഷിത ഷോട്ടിന്റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു.