സിനിമമോഹികളായ യുവതികളെ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭ സംഘത്തിന്റെ കണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
മുംബൈ: സിനിമമോഹികളായ യുവതികളെ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് പെൺവാണിഭ സംഘത്തിന്റെ െകണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ചാണ് 28കാരനായ നിതിൻ നവീൻ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ചതിയിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷപെടുത്തി. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മഹേഷ് താവ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
ഇടപാടുകാരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെ വാങ്ങുന്ന പ്രതി 20,000 രൂപ വീതമാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു.