കൊച്ചി: എറണാകളം പറവൂരില്‍ റെന്റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവില്‍ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയുന്നതിനിടെ വെടിമറ തോപ്പില്‍ നാദിര്‍ഷക്ക് പരിക്കേറ്റു.
അര്‍ധരാത്രി മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം. പറവൂർ ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഒളിവിലുള്ള പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി