അപകടത്തില്‍പെട്ട മത്സ്യ തൊഴിലാളികളെരക്ഷപ്പെടുത്തിയ ബബീഷിന് മേല്പറമ്പ ,ബേക്കല്‍ ജനമൈത്രി പോലീസ് അനുമോദനം നല്കി
കീഴൂർ/ ബേക്കൽ : ഞായറാഴ്ച കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽ പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ സ്വന്തം ജീവൻ പണയം വെച്ച് കടലിൽ നിന്നും രക്ഷപ്പെടുത്തി നാടിൻ്റെ താരമായ ബബീഷ് എന്ന ചെറുപ്പക്കാരന് മേല്പറമ്പ ജനമൈത്രി പോലീസും ബേക്കലം പോലീസും അനുമോദനം നല്കി.
കീഴൂർ പോലീസ് കൺട്രോൾ റൂമിന് സമീപം സംഘടിപ്പിച്ച അനുമോദന ചടങ്ങ് മേല്പറമ്പ സി ഐ ശ്രീ ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. കീഴൂർ വാർഡ് മെമ്പർ ശ്രീമതി ധന്യാ ദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കീഴൂർ ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ അബ്ദുള്ള ഹുസൈൻ കടവത്ത്, കീഴൂർ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി ശ്രീ ശ്രീനിവാസൻ, മുൻ വാർഡ് മെമ്പർ ശ്രീ രാജൻ കീഴൂർ, പോലീസുദ്യോഗസ്ഥരായ പ്രദീപ്കുമാർ, രജീഷ്, വിജിത്ത്, ജിപ്സൺ, ബിജു കീനേരി എന്നിവരും നാട്ടുകാരും വ്യാപാരികളും പങ്കെടുത്തു.ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രജീഷ് സ്വാഗതവും ഗോവിന്ദൻ കെ നന്ദിയും പറഞ്ഞു.
ബേക്കൽ പോലീസ് സ്റ്റേഷനിൽ വെച്ചു സംഘടിപ്പിച്ച യോഗത്തിലാണ് അനുമോദിച്ചത് . ഇൻസ്പെക്ടർ വിപിൻ യു. പി അധ്യക്ഷനായ ചടങ്ങിൽ സബ് ഇൻസ്പെക്ടർ രാജീവൻ സ്വാഗതവും, ബേക്കൽ സബ് ഡിവിഷൻ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ സുനിൽ കുമാർ സി.കെ ഉപഹാര സമർപ്പണവും, ബേക്കൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ആശംസയും അറിയിച്ചു. ബബീഷിന് പാരിതോഷികം നൽകിയും പൊന്നാട അണിയിച്ചും ബേക്കൽ പോലീസ് ആദരിച്ചു.