സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന സൈനൂദ്ദീനെ കുത്തിയ പ്രതികള്‍ ബാംഗ്ലൂരിലേക്ക് കടന്നു
കുമ്പള: സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.മൂന്ന് കൊലപാതക കേസിലെ പ്രതികുമ്പള ബബ്രാണയിലെ ബാസി ത്ത് (30), കൂട്ടാളി അനില്‍ (30) എന്നിവരാണ് മുന്‍ വൈരാഗ്യം കാരണം ഇന്നലെ വൈകുന്നേരം കുമ്പള ചുരത്തടുക്കയിലെത്തി യുവാവിനെ മാരകമായി കുത്തിയത്.
ചൂരത്തടുക്കയിലെ ആ സാദി മൊബൈല്‍ കടയ്ക്ക് സമീപം സുഹ്യത്ത് അബ്ദുള്‍ ഖാദറിനൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന ആരിക്കാടി കടവത്തെ ഇഡ്രാഹിമിന്റെ മകന് സൈനൂദ്ദീനെ (31) യാണ് കാറിലെത്തിയ നാലംഗ സംഘം കത്തികൊണ്ട്.കഴുത്തിന് മാരകമായി കുത്തി പരിക്കേല്പിച്ച് രക്ഷപ്പെട്ടത്.
സാരമായി പരിക്കേറ്റ സൈനുദ്ദിനെ ഓടി കൂടിയ നാട്ടുകാരാണ് ആശുപ്രതിയിയെത്തിച്ചത് മംഗലാപുരത്തെ ആശുപ്രതിയില്‍ അടിയന്തിര ശസ്ത്രരകിയക്ക് വിധേയനായ ഇയാള്‍ തീവൃപരിചരണ
വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സുഹ്യത്ത് അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ പോലീസി വധ്രശമത്തിന് കേസെടുത്തു. കോരിപ്പിരിയില് ഫുടബോള്‍ കാളികുനതുമായി ബന്ധപെട്ട് ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന യുവാവിനെ കൂത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബാസിത്ത്
കരാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ.അനിഷും സംഘവും അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബാംഗ്ലൂരിലെത്തിയതായി സൂചനയുണ്ട്. ഇന്ന് രാവിലെ കാസര്‍കോട് നിന്നും സംഭവ സ്ഥലത്തെത്തിയ സയിന്റിഫിക് വിദഗ്ഥര് പ്രതികള്‍ അപായപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പരിശോധിച്ചു.