രാജനും മൈമുനയ്ക്കും ഇനി വഴിയരികിൽ അന്തിയുറങ്ങേണ്ട
ഹൊസ്ദുർഗ് റവന്യൂ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് നെഹ്രു കോളേജ് കാൻ്റീന് തൊട്ടടുത്ത് പുറമ്പോക്കിൽ താമസിക്കുന്ന രാജനും മൈമുനയ്ക്കും ഇത് സ്വർഗ്ഗീയ നിമിഷം’ തഹസിൽദാരും നഗരസഭാ ചെയർപേഴ്സണും തൻ്റെ പ്ലാസ്റ്റിക് ഷെഡിനു മുന്നിൽ വന്നിറങ്ങിയപ്പോൾ രാജനും മൈമുനയും ഒന്നമ്പരന്നു. കുടിയൊഴിപ്പിക്കാനായിരിക്കും….?എന്നാൽ സ്വന്തമായി ഭൂമി ലഭിച്ചതിൻ്റെ രേഖ കൈമാറാനെത്തിയതാണെന്നറിഞ്ഞപ്പോൾ ഇരു വരും പറഞ്ഞു നിങ്ങളൊക്കെയാണ് സാറെ ഞങ്ങടെ ദൈവം!ഇരുകാൽ പാദങ്ങളും വ്രണം വന്ന് പഴുത്ത് നിലത്തു ചവിട്ടി നിൽക്കാൻ പറ്റാത്ത മൈമുന നടുവേദനയും മറ്റാരോഗ്യ പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന രാജൻ ഇവ രുടെ ജീവിതം യാതനകൾ നിരഞ്ഞതാണ്. 50 വർഷങ്ങൾക്ക് മുൻപ് ആ ക്രിസാധനങ്ങൾ പെറുക്കാനായി കാഞ്ഞങ്ങാട്ടെത്തിയ രാജൻ ഇക്ബാൽ റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസമാക്കി’ കൂടെയെപ്പോഴോ മൈമുനയും പക്ഷെ വാടക കൊടുക്കാൻ പറ്റാതെ വന്നപ്പോൾ കടത്തിണ്ണയിലായി താമസം അങ്ങിനെ ഒരു ദിവസം പടന്നക്കാട്ടെത്തി പാതയോരത്ത് പ്ലാസ്റ്റിക് ഷിറ്റ് മറച്ച് താമസം തുങ്ങി കഴിഞ്ഞ നാൽ പതു വർഷമായി ഈ കുടിലിൽ താമസിക്കുന്നു.. ഒരു ദിവസം വില്ലേജ് ഓഫീസർ അബ്ദുൾ സലാം പുറമ്പോക്കിലെ കുടിൽ നീക്കം ചെയ്യണമെന്ന് പറയാനാണ് ഇവർക്ക് മുന്നിലെത്തിയത്. എന്നാൽ ഇവരുടെ ദൈന്യത കണ്ട അബ്ദുൾ സലാം തഹസിൽദാർ മണിരാജിനെ കാര്യം ധരിപ്പിച്ചു. പിന്നീട് നടന്നത് ഇവരുടെ കാരുണ നിറഞ്ഞ മനസിൻ്റെ പ്രവർത്തനങ്ങളാണ് ഇവർ തന്നെ അപേക്ഷകൾ തയ്യാറാക്കി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകി.ഇപ്പോൾ രാജനും മൈമുനയ്ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ട്. മടിക്കൈ വില്ലേജിലെ എരിക്കുളത്താണ് ഇവർക്ക് ഭൂമി അനുവദിക്കിരിക്കുന്നത്.
ഇങ്ങനെയും ചില ഉദ്യോഗസ്ഥരുണ്ട് നമുക്കിടയിലെന്നറിയുമ്പോഴാണ് ലോകം അവരെ ബഹുമാനിക്കുന്നത് കാരുണ്യം കൈവിടാത്ത മനസും, സാധാരണക്കാരൻ്റെ അവകാശങ്ങൾക്കായി ആത്മാർത്ഥ പരിശ്രമവും നടത്തിയ ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ് കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ. അബ്ദുൾ സലാം എ സി, മടിക്കൈ വില്ലേജ് ഓഫീസർ എസ് സോബ് രാജ് എന്നിവരാണ് ഈ പട്ടയമേളയിലെ താരങ്ങൾ.