ഈ കള്ളന് ഇഷ്ടം നൈറ്റികൾ മാത്രം, മോഷണം നടത്തുന്നത് വലിപ്പം നോക്കി മാത്രം
ആലുവ: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ബൈപ്പാസ് ബ്രിഡ്ജ് റോഡിലെ തുണിക്കടയുടെ പൂട്ട് തകർത്ത് നൂറിലേറെ നൈറ്റികൾ മോഷ്ടിച്ചു. ചുണങ്ങംവേലി കനാൽ റോഡിൽ താമസിക്കുന്ന അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള കോട്ടൺ ബസാറിലെ വസ്ത്രങ്ങളാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കവർച്ച ചെയ്തത്. ഏകദേശം 30,000 രൂപയുടെ നഷ്ടമുണ്ട്. മേശവലിപ്പിൽ ഉണ്ടായിരുന്ന 2750 രൂപയും മോഷ്ടിച്ചു. എക്സ്, എക്സ് എൽ വിഭാഗത്തിൽപ്പെട്ട നൈറ്റികൾ തിരഞ്ഞെടുത്താണ് കൊണ്ടുപോയത്. ഒരു ബെഡ് ഷീറ്റ് എടുത്ത് അതിൽ പൊതിഞ്ഞ് കൊണ്ടുപോവുകയായിരുന്നു. 250 രൂപ മുതൽ മുതൽ വിലയുള്ളതാണ് ഓരോന്നും. മോഷ്ടാവ് പുറത്തെ സി.സി ടി.വി കാമറ തിരിച്ചു വച്ച ശേഷമാണ് പൂട്ട് പൊളിച്ചത്. ആലുവ പൊലീസും ഫോറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു.