ആലുവയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
ആലുവ: ആലുവ പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.