ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍1980-86 ബാച്ച് സഹപാഠികൂട്ടായ്മ മൊമെന്റോ വിതരണവും അനുമോദന ചടങ്ങും നടത്തി
കാഞ്ഞങ്ങാട് : അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ 1980-86 ബാച്ച് സഹപാഠി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊത്തിക്കാൽ ,,ലേക്ക് മിത്ര റിസോർട്ട് കോൺഫ്രൻസ് ഹാളിൽ വെച്ച്, മൊമെന്റോ വിതരണവും, അനുമോദന ചടങ്ങും, നടന്നു, കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ നിന്നും എസ്. എസ്. എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ ക്കുള്ള മൊമെന്റോ സഹപാഠി കൂട്ടായ്മ അംഗവും, കാസർഗോഡ് സ്റ്റേഷൻ എസ്.ഐ യുമായ,രഞ്ജിത്ത് എ.എം.
അവർകൾ വിതരണം ചെയ്തു, റിസോർട്ട് ഉടമ കൊത്തിക്കാൽ ഹസ്സൻ ഹാജി ചീഫ് ഗസ്റ്റായിരുന്നു ശേഷം ലക്ഷ്മി അശോകന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച അനുമോദന യോഗം കൂട്ടായ്മ വാട്സപ്പ് ഗ്രൂപ്പ് അഡ്മിൻ അശോകൻ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ രഞ്ജിത്ത് എസ്.ഐ. ഉത്ഘാടനം ചെയ്തു,കൂട്ടായ്മ അംഗങ്ങളായ,അജാനൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹംസ സി എച്ച്, രവീന്ദ്രൻ കൊളവയൽ, സുമ രാജൻ,എന്നിവർ സംസാരിച്ചു, അബ്ദുല്ല മുട്ടുംതല സ്വാഗതവും,അബ്ദുൽ റസാക്ക് പൂക്കുഞ്ഞ് നന്ദിയും പറഞ്ഞു.