വെള്ളിക്കോത്ത് കപ്പണക്കാല്‍ ബി.കെ.രത്നാകരന് ജോത്സ്യര് അന്തരിച്ചു
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് കപ്പണക്കാൽ കൃഷ്ണയിലെ ബി.കെ.രത്നാകരൻ ജോത്സ്യർ (75) അന്തരിച്ചു.
മഡിയൻ കൂലോം ക്ഷേത്ര ജന്മ കണിശൻ അവകാശിയായിരുന്നു.
വെള്ളിക്കോത്ത് യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീത ( അജാനൂർ വനിത സഹകരണ സംഘം ജീവനക്കാരി).
മക്കൾ .ആർ.രാജി ( പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരി), ശ്രീരേഷ് രത്നാകരൻ (നൃത്താധ്യാപകൻ), രാഗേഷ് (ഗൾഫ്).
മരുമക്കൾ: പി.കെ.രഘുനാഥ് (സി.എം.പി. സംസ്ഥാന കൗൺസിൽ അംഗം), പ്രീതി (കുറ്റിക്കോൽ ).
സഹോദരങ്ങൾ: യശോദ, സുമതി (പയ്യന്നൂർ), പരേതരായ മാധവി, ദാമോദരൻ, പ്രഭ, വിജയൻ.